ഒരായിരമിഷ്ടങ്ങള്‍ മനസ്സിലുണ്ടെങ്ങിലും
ഒരരവയര്‍ നിറയ്ക്കാനത് പോരുമോ .....
മനസിലുണ്ടയിരുന്നോരിഷ്ടങ്ങള്‍ ബാല്യത്തില്‍
ഒരുപ്പാട് നാളും ഞാന്‍ താലോലിച്ചു.
പിന്നെടെപ്പോഴോ ജീവിത പുകമറയെന്നെ
പിടിച്ചുലയ്ക്കെ അറിയാതെ അടിപതറി
ഒരിക്കലും കരുതാത്ത കാണാ കയങ്ങളില്‍
വീണുപോയി....ഞാന്‍ അറിയാതെ വീണുപോയി.
അറിഞ്ഞു ഞാനെന്‍റെ കറുത്ത കൈകളെ
വൈകിയാനെങ്ങിലും ഉഷറിപോയി......
ഒരര വയര്‍ നിറയ്ക്കാനായി തുടങ്ങിയ
കൃത്യങ്ങള്‍ അകലേയ്ക്ക് എന്നെ കൊണ്ടുപോയി .
ഇന്നു ഞാന്‍ കാണുന്നു എന്‍റെയീ ചെയ്തികള്‍
വെള്ളി വെളിച്ചത്തില്‍, തിരിച്ചറിവിന്‍റെ നാന്ബുകള്‍
ഒരായിരം പത്തി വിടര്‍ത്തി നില്‍ക്കെ
കഴുകട്ടെ ഞാനെന്‍റെ കൈകള്‍ ഉണരുന്ന തലമുറയ്ക്കായി.....
No comments:
Post a Comment